ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി എസ് എൻ എൽ) യു പി ഐ സേവനം അവതരിപ്പിക്കാനൊരുങ്ങുന്നു. ബി എസ് എൻ എലിന്റെ സെൽഫ് കെയർ ആപിലാണ് യു പി ഐ സേവനം അവതരിപ്പിക്കുക. ഇതുവഴി ഉപഭോക്താക്കൾക്ക് തടസമില്ലാതെ ഓൺലൈൻ പണമിടപാടുകൾനടത്താനാവും.
റിലയൻസ് ജിയോയും എയർടെലും വിയുമെല്ലാം നേരത്തെതന്നെ സമാനമായ രീതിയിൽ യു പി ഐ സേവനങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോൾ ബി എസ് എൻ എലും ആ നിരയിൽ അണിനിരക്കുകയാണ്.