മാംസാഹാര കാര്യത്തിൽ നിലപാട് മാറ്റവുമായി ബിജെപി

At Malayalam
1 Min Read

ഹലാൽ മാതൃകയിൽ വേദനിപ്പിക്കാതെ മൃഗങ്ങളെ കൊല്ലണം, വേദനിപ്പിക്കാതെ അറക്കണം, ചോര പൂർണമായും വാർന്നു പോകണം. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് നിര്‍ദേശം നൽകി.

ഭക്ഷ്യാവശ്യങ്ങള്‍ക്ക് പ്രാകൃതരീതിയില്‍ മൃഗങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശം ഇതിലൂടെ നല്‍കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ശാസ്ത്രീയമായേ അറക്കാവൂവെന്നും ഇതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുംകാണിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തലയ്ക്കു ചുറ്റികകൊണ്ട് അടിച്ച് ബോധം കെടുത്തുന്ന രീതിയാണ് മിക്കയിടത്തുമുള്ളത്. ഇത് അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശം. മൃഗങ്ങളുടെ നെറ്റിയില്‍ ഉയര്‍ന്ന മര്‍ദം ഒരുമിച്ചു ചെലുത്തുന്ന ന്യൂമാറ്റിക് സ്റ്റണ്ണിങ് രീതിയാണ് നിലവിലുള്ള ശാസ്ത്രീയമായ ഒരു സംവിധാനം. നെറ്റിയില്‍ തോക്കുപയോഗിച്ച് വെടിവെക്കുന്ന രീതിയാണ് മറ്റൊന്ന്.

കൊല്ലുന്ന മൃഗങ്ങളുടെ ചോര വാര്‍ത്തുകളഞ്ഞ് ഇറച്ചി ശാസ്ത്രീയമായും വൃത്തിയായും എടുക്കണമെന്നും കേന്ദ്ര മൃഗക്ഷേമബോര്‍ഡ് നിര്‍ദേശിക്കുന്നു. സമീപ ജില്ലകള്‍ക്ക് പൊതുവായി പ്രയോജനപ്പെടുംവിധം ശാസ്ത്രീയമായ അറവുശാലകള്‍ സ്ഥാപിക്കുകയാണ് പ്രായോഗികമെന്ന് മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ എം ഡി ഡോ : സലില്‍ കുട്ടി പറഞ്ഞു.

- Advertisement -

Share This Article
Leave a comment