കഴക്കൂട്ടത്ത് വാഹനാപകടം ഒരാൾ മരിച്ചു

At Malayalam
1 Min Read

ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്. ഒരു യുവതിയടക്കം രണ്ടു പേരുടെ നില ഗുരുതമാണ്.
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടെക്നോപാർക്കിന് സമീപം നിയന്ത്രണം വിട്ട ഥാർ വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്.

വാഹനം അമിത വേഗതയിലായിരുന്നു. റേസിംഗിനിടെയാണ് അപകടമെന്ന സംശയം പൊലീസിനുണ്ട്. ഈ സംഘത്തിൽ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നതായി വാഹനയാത്രക്കാർ പറയുന്നു.
തുണിലിടിച്ച് ഥാറിൻ്റെ മുൻ ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. കാർ ഓടിച്ചിരുന്നയാളാണ് മരിച്ചത്

രജനീഷ് ( 27 ) മാരായമുട്ടം , ഷിബിൻ (28) ബാലരാമപുരം, കിരൺ (29) പോങ്ങുംമൂട്, അഖില സി വി ആർ പുരം (28) , ശ്രീലക്ഷ്മി കൈമനം (23) എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ഇവർ മദ്യലഹരിയിലായിരുന്നതായാണ് വിവരം.

Share This Article
Leave a comment