മദ്യലഹരിയിൽ വാക്കുതർക്കം ; തമിഴ്നാട്ടിൽ ബി ജെ പി നേതാവിനെ തല്ലിക്കൊന്നു

At Malayalam
1 Min Read

തമിഴ്‌നാട്ടിലെ ബി ജെ പി ജില്ലാ വാണിജ്യ വിഭാഗം അംഗം സതീഷ് കുമാറിനെ മർദിച്ച് കൊലപ്പെടുത്തി. ഒരു സംഘം ആളുകൾ അദ്ദേഹത്തെ തല്ലിക്കൊന്നതായി പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടിലെ ശിവഗംഗയിലാണ് സംഭവം. സംഭവം രാഷ്ട്രീയപരമായിരുന്നില്ല, വ്യക്തിപരമായ കാരണങ്ങളാൽ ഉണ്ടായതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വഴക്കു നടന്ന സമയത്ത് കുമാറും പ്രതികളും മദ്യലഹരിയിലായിരുന്നു. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ തുടങ്ങിയെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറയുന്നു.

മദ്യപിച്ച ശേഷം നടന്ന തർക്കങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കേസുമായി ബന്ധപ്പെട്ട് അഞ്ചിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണ്. കൊലയാളികളെ ഇന്നു തന്നെ പിടികൂടുമെന്ന് പൊലീസ് പറയുന്നു.

തമിഴ്‌നാട്ടിൽ മറ്റൊരു ബി ജെ പി പ്രവർത്തകൻ ക്രൂരമായി കൊല്ലപ്പെട്ടതിനു രണ്ടു മാസത്തിനു ശേഷമാണ് ഇത് സംഭവിക്കുന്നത്. ജൂലൈ 4 ന്, ഡിണ്ടിഗൽ ജില്ലയിലെ സനാർപട്ടിക്ക് സമീപം രാജകപ്പട്ടിയിൽ നിന്നുള്ള 39 കാരനായ ബാലകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തി. സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ, മോട്ടോർ ബൈക്കുകളിലെത്തിയ ഒരു സംഘം പൊതുജനങ്ങളുടെ മുന്നിൽ വെച്ച് അദ്ദേഹത്തെ ആക്രമിച്ചു. സാമ്പത്തിക തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചു.

Share This Article
Leave a comment