കാസർഗോഡ് ബസപകടത്തിൽ 6 മരണം

At Malayalam
0 Min Read

കാസർഗോഡ് – കർണാടക അതിർത്തിയായ തലപ്പാടിയിൽ കർണാടക ആർ ടി സി ബസ് ഓട്ടോറിക്ഷയിലേക്കും ബസ് കാത്തുനിന്നവർക്കിടയിലേക്കും ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ ആറു പേർ മരിച്ചു.
ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കാണ് അപകടം സംഭവിച്ചത്.

11 വയസ്സുകാരിയാണ് മരിച്ചതിൽ ഒരാൾ. നാലുപേർ കർണാടക സ്വദേശികൾ ആണെന്ന് അറിയുന്നു. അമിത വേഗതയിൽ എത്തിയ ബസ്സാണ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും ഓട്ടോറിക്ഷയിലേക്കും ഇടിച്ചു കയറിയത്. ഓട്ടോറിക്ഷ പൂർണമായും തകർന്നു പോയി. പരിക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ് .

Share This Article
Leave a comment