യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും പാലക്കാട് എം എൽ എ യുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് സ്വമേധയാ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഡി ജി പിക്കു ലഭിച്ച പരാതികളിൽ പറയുന്ന സ്ത്രീകളുടെ മൊഴിയെടുക്കാനും ക്രൈം ബ്രാഞ്ച് ശ്രമം തുടങ്ങിയതായാണ് ലഭിക്കുന്ന വിവരം. രാഹുലിനെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് നടപടി തുടങ്ങിയിരിക്കുന്നത്. സ്ത്രീകളെ പിന്തുടര്ന്ന് ശല്യപ്പെടുത്തിയതിനാണ് ബി എൻ എസിലെ വകുപ്പുകള്‍ ഉൾപ്പെടുത്തി കേസെടുക്കുന്നത്.