ഓണാവധിയിൽ മാറ്റമില്ലന്ന് മന്ത്രി

At Malayalam
0 Min Read

നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അക്കാദമിക് കലണ്ടർ പ്രകാരം ഓണാവധിയിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഒന്നാം പാദ വാർഷിക പരീക്ഷകൾക്കു ശേഷം ആഗസ്റ്റ് 27 മുതൽ ഓണാവധി ആരംഭിക്കുകയാണ്. അവധിയ്ക്ക് ശേഷം സെപ്റ്റംബർ എട്ടാം തിയതി സ്‌കൂളുകൾ തുറക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഓണാവധി വെട്ടിച്ചുരുക്കാൻ സർക്കാർ തലത്തിൽ ഒരു തീരുമാനവും എടുത്തിരുന്നില്ല. ഓണാവധിയുടെ കാര്യത്തിൽ നിലവിലെ സർക്കാർ നയത്തിൽ യാതൊരു മാറ്റവുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share This Article
Leave a comment