കൂടുതൽ ചോദ്യം ഒന്നും വേണ്ട, അത് അവസാനിച്ചു : സതീശൻ

At Malayalam
0 Min Read

ലൈം​ഗിക പീഡനപരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെക്കുറിച്ചുള്ള ചോദ്യങ്ങളോട് കൂടുതൽ പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുലുമായി ബന്ധപ്പെട്ട വിഷയം അവസാനിച്ചു. ഇതിൽ ഇനിയൊരു ചർച്ചയുമില്ലെന്നും സതീശൻ അതൃപ്തിയോടെ മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ എം എൽ എ സ്ഥാനം രാജിവെക്കില്ലേ എന്ന ചോദ്യത്തിന് കൂടുതൽ ചോദ്യം വേണ്ട എന്ന മറുപടി നൽകി സതീശൻ ഉത്തരം നൽകാതെ മടങ്ങി.

ഹൃദയവേദനയോടെയാണ് രാഹുലിനെതിരെ സംഘടനാപരമായ നടപടി എടുത്തത്. സ്ത്രീപക്ഷ നിലപാടാണ് കോൺ​ഗ്രസ് സ്വീകരിച്ചത്. ജനങ്ങൾ ആദരവോടെയാണ് കോൺ​ഗ്രസ് സ്വീകരിച്ച നിലപാടിനെ നോക്കിക്കാണുന്നതെന്നും സതീശൻ പറഞ്ഞു.

Share This Article
Leave a comment