ജീവനക്കാർക്ക്‌ 4,500 രൂപ ബോണസ്‌, 3,000 രൂപ ഉത്സവബത്ത ; പെന്‍ഷന്‍കാര്‍ക്ക് 1250

At Malayalam
1 Min Read

ഓണത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4,500 രൂപ ബോണസ്‌ ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2 ,750 രൂപയില്‍ നിന്നും വെറും 250 രൂപ കൂട്ടി 3,000 രൂപയാക്കിയിട്ടുണ്ട്.

സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്തയും 250 രൂപ വര്‍ധിപ്പിച്ച് 1250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.
സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട്‌ ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6 ,000 രൂപയാണ്. ഇത് മാസ തവണകളായി ശമ്പളത്തിൽ നിന്നു തിരികെ പിടിക്കും.

കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ – സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും 250 രൂപവീതം നാമ മാത്രമായി വര്‍ധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ആനുകൂല്യം ലഭിച്ച എല്ലാവിഭാഗങ്ങള്‍ക്കും ഇത്തവണ വര്‍ധിപ്പിച്ച ആനുകൂല്യം ഉറപ്പാക്കുമെന്ന് ധനകാര്യമന്ത്രി പറഞ്ഞിട്ടുണ്ട്.

- Advertisement -
Share This Article
Leave a comment