തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടമുണ്ടായി. തൊഴിലുറപ്പ് തൊഴിലാളികളെയും കൊണ്ടു പോയ ഓട്ടോയാണ് നിയന്ത്രണം തെറ്റി മറിഞ്ഞത്. ചെറുന്നിയൂരിൽ ശാസ്താനട റോഡിൽ വെച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ അഞ്ചിലധികം സ്ത്രീകൾ ഉണ്ടായിരുന്നു.
അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. ന്നാലു പേർ വർക്കല താലൂക്ക് ആശുപത്രിയിലും രണ്ടുപേർ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. വർക്കല കട്ടിംഗ് സ്വദേശിയായ സാവിത്രിയമ്മ (68), ശ്വാമള (67) എന്നിവരാണ് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ സാവിത്രി അമ്മയുടെ നില അതീവ ഗുരുതരമാണന്നറിയുന്നു.