ലാബ് ടെക്നീഷ്യന്‍ : വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 20ന്

At Malayalam
1 Min Read

ഇടുക്കി സർക്കാർ മെഡിക്കല്‍ കോളജിലെ ഔട്ട്സോഴ്സ് താത്കാലിക ലാബ് ടെക്നിഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനായി വാക്ക് ഇന്‍  ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 20ന്  രാവിലെ 11 മണിക്ക്  ഇടുക്കി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഹാജരാകണം.

യോഗ്യത : എം എല്‍ ടി ( ഡി എം ഇ ) ഡിപ്ലോമ അല്ലെങ്കില്‍ ബി എസ് സി എം എല്‍ ടി (കെ യു എച്ച് എസ് ) പാസായിരിക്കണം. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ഥികള്‍, യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള  അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും സഹിതം  അഭിമുഖത്തിന് എത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0486 – 2233075, 0486 – 2233076.

Share This Article
Leave a comment