തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനും കാണാനും വരുന്നവരുടെ ചെറിയ വാഹനങ്ങള്‍ യൂണിവേഴ്‌സിറ്റി സെനറ്റ് ഹാള്‍ കോമ്പൌണ്ട്, സംസ്കൃത കോളജ് പാര്‍ക്കിംഗ് ഗ്രൌണ്ട്, പുളിമൂട് മുതല്‍ ആയുര്‍വേദ കോളജ് വരെയുള്ള റോഡിന്റെ ഇടതു വശവും വലിയ വാഹനങ്ങള്‍ മോഡല്‍ സ്കൂള്‍ മുതല്‍ പനവിള വരെയുളള റോഡിന്റെ വശങ്ങളിലും ആശാന്‍ സ്വകയര്‍ മുതല്‍ എ കെ ജി വരെയുള്ള റോഡിന്റെ ഇടതു വശങ്ങളിലും വാഹനങ്ങള്‍ക്ക് ഗതാഗത തടസമുണ്ടാകാത്ത വിധത്തില്‍ പാര്‍ക്ക് ചെയ്യണം.
ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയാനു പൊതുജനങ്ങള്‍ക്ക് 0471- 2558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
