സംസ്ഥാന സ്‌കൂള്‍ കായികമേള മത്സരങ്ങള്‍ക്ക് തുടക്കമായി;ആദ്യ സ്വര്‍ണ്ണം കണ്ണൂരിന്

At Malayalam
0 Min Read

സംസ്ഥാന സ്‌കൂള്‍ കായികമേള മത്സരങ്ങള്‍ക്ക് തുടക്കമായി.കുന്നംകുളം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.കായിക മേളയില്‍ ആദ്യ സ്വര്‍ണ്ണം കണ്ണൂര്‍ സ്വന്തമാക്കി.കണ്ണൂര്‍ ജി വി എച്ച് എസിലെ ഗോപിക ഗോപിയാണ് ജൂനിയര്‍ അത്‌ലറ്റിക്‌സ് 3000 മീറ്ററില്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയത്.
11.01.81 സമയത്താണ് ഗോപിക ഓടിയെത്തിയത്. കോഴിക്കോട് ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥിനി അശ്വിനി ആർ നായർ വെള്ളി നേടി.വിവിധ ജില്ലാ ടീമുകളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നു. 98 ഇനങ്ങളിലായി മൂവായിരത്തിലേറെ താരങ്ങളാണ് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുക.രാത്രിയും പകലുമായി നാല് ദിവസങ്ങളിലായാണ് മത്സരങ്ങള്‍.

Share This Article
Leave a comment