വാർത്തകൾ ഒറ്റനോട്ടത്തിൽ

At Malayalam
2 Min Read

*മേഘവിസ്ഫോടനം ; ദുരന്തം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും കാണാതായവരുടെ എണ്ണത്തിൽ വ്യക്തത വരുത്താനാകാതെ ഉത്തരാഖണ്ഡ് സർക്കാർ.

*മദ്യം ഓഫ്‌ലൈന്‍ മതി ; നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ബവ്കോയ്ക്ക് സർക്കാർ നിര്‍ദേശം നൽകി.

*ബി ജെ പി യിൽ കെ സുരേന്ദ്രൻ പക്ഷത്തെ വെട്ടിയൊതുക്കുന്നു ; ബി ജെ പി യുടെ പോഷക സംഘടനകളിൽ പിടി മുറുക്കി എസ് സുരേഷ് – എം ടി രമേശ് പക്ഷങ്ങൾ.

*റഷ്യ – യുക്രെയ്ൻ സംഘർഷം ; യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായ എല്ലാ നടപടികൾക്കും ഇന്ത്യ തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

- Advertisement -

*ഇ പി ജയരാജനെതിരായ വൈദേകം വിഷയം പാർട്ടി സംസ്ഥാന സമിതിയിൽ വീണ്ടും പി ജയരാജൻ ഉന്നയിച്ചു.

*വാൽപ്പാറയിലെ എട്ടു വയസുകാരന്റെ മരണം ; ആക്രമിച്ചത് കരടിയെന്ന് വനം വകുപ്പ് കണ്ടെത്തൽ.

*ബന്ദിപ്പുരിൽ കാട്ടാനക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച സംഭവം ; വനമേഖലയില്‍ നിരോധനം മറികടന്നു വാഹനം നിര്‍ത്തിയതിന് നഞ്ചന്‍ഗോഡ് സ്വദേശി 25,000 രൂപ പിഴ ഒടുക്കണം. കേസെടുത്തത് കർണ്ണാടക വനംവകുപ്പ്.

*കോഴിക്കോട് സഹോദരിമാർ കൊല്ലപ്പെട്ട സംഭവം ; കാണാതായ സഹോദരൻ പ്രമോദിനെ മരിച്ച നിലയിൽ കണ്ടെത്തി.

*തൃശൂരിലെ പാർലമെൻ്റ് മണ്ഡലത്തിലെ വ്യാജവോട്ട് വിവാദം ; സുരേഷ് ​ഗോപി രാജി വെക്കണം, ഇലക്ഷൻ കമ്മീഷൻ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി.

- Advertisement -

*ഫിലിം ചേംബറിന്റെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് താൻ മത്സരിക്കാതിരിക്കാൻ നീക്കം നടക്കുന്നുവെന്ന് സജി നന്ത്യാട്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ അനിൽ തോമസാണ് എല്ലാത്തിനും പിന്നിലെന്നും ആരോപണം. വിന്‍സിയുടെ പരാതി പുറത്തുവിട്ടത് അമ്മയിൽ നിന്ന് തനിക്ക് കിട്ടിയ പണിയെന്നും സജി നന്ത്യാട്ട്.

*നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനും എതിരായ വഞ്ചനാ കേസിൽ തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു.

*പാംപ്ലാനി അവസരവാദിയെന്ന പ്രസ്താവന ; ഗോവിന്ദൻ മാഷ് വീണ്ടുവിചാരമില്ലാതെ പറഞ്ഞത്, ബി ജെ പിനേതാക്കൾക്ക് നന്ദി പറഞ്ഞതിൽ തെറ്റില്ലെന്നും ഫാദർ ഫിലിപ്പ് കവിയിൽ.

- Advertisement -

*തൃശ്ശൂരിലെ വ്യാജവോട്ട് ആരോപണത്തിൽ മൗനം പാലിച്ച് സുരേഷ് ഗോപി.

*ഗവർണർക്കെതിരെ വിമർശനവുമായി മന്ത്രി പി രാജീവ് ; സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങൾ ഇടപെടാൻ ഗവർണർക്ക് അധികാരമില്ലെന്ന് രാജീവ്.

*ജസ്റ്റിസ് യശ്വന്ത് വർമ്മക്ക് ഇമ്പീച്ച്മെൻ്റ് ; പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ചു. അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയമിച്ചു.

*സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യക്കും ഇരട്ട വോട്ട് എന്ന് തെളിഞ്ഞു.

*വോട്ടർ പട്ടിക സ്വകാര്യമായി വെക്കാൻ പറ്റില്ലല്ലോ, പരാതിയുണ്ടെങ്കിൽ ജനങ്ങളോ രാഷ്ട്രീയ പ്രവർത്തകരോ പറയണമായിരുന്നു എന്ന് ബി ജെ പി നേതാവ് വി മുരളീധരൻ.

*കേരളത്തിലെ യുവജനങ്ങൾക്കിടയിൽ എച് ഐ വി ബാധ ആശങ്കാജനകമായി ഉയരുന്നതായി റിപ്പോർട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതൽ.

*വ്യാജ സത്യപ്രസ്താവന ബോധിപ്പിച്ച് തൃശൂർ നിയമസഭാ മണ്ഡലത്തിൽ വോട്ട് ചേർത്തു ; സുരേഷ് ഗോപിക്കെതിരെ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് കോൺൾസ് നേതാവ് ടി എൻ പ്രതാപൻ പരാതി നൽകി.

*ബി ജെ പിയെ ബിസിനസ് ജനതാ പാർട്ടി ആക്കി ; യുവമോർച്ച ഭാരവാഹി പ്രഖ്യാപനത്തിനു പിന്നാലെ രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് ബി ജെ പി പ്രവർത്തകർ.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment