വൈറ്റമിൻ ഡി എന്ന ഹീറോ

At Malayalam
1 Min Read

ശരീരത്തിന് ഏറെ ആവശ്യമായ ഒന്നാണ് വൈറ്റമിന്‍ ഡി.എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ വൈറ്റമിന്‍ ഡി സഹായിക്കുന്നു.ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വൈറ്റമിന്‍ ഡി.വൈറ്റമിന്‍ ഡിയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുകയും ചെയ്യും.

ക്ഷീണം,തളര്‍ച്ച,എല്ലുകളില്‍ വേദന,പേശികള്‍ക്ക് ബലക്ഷയം,പേശി വേദന,നടുവേദന,ഉത്കണ്ഠ,വിഷാദം,ഭാരം കൂടുക,മുടി കൊഴിച്ചില്‍ തുടങ്ങിയവയാണ് വൈറ്റമിന്‍ ഡി കുറഞ്ഞാലുളള പ്രശ്നങ്ങള്‍.ദീര്‍ഘകാലം ഇതേ അവസ്ഥ തുടര്‍ന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കു വരെ കാരണമാകും.മറ്റു വൈറ്റമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വൈറ്റമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും ഇവ നന്നായി ലഭിക്കും. അതിനാല്‍ വൈറ്റമിന്‍ ഡിയുടെ കുറവുള്ളവര്‍ രാവിലെയുള്ള സൂര്യപ്രകാശം കൊള്ളുന്നത് നല്ലതാണ്. നമ്മുടെ ജീവിതരീതിയിൽ വരുത്തുന്ന മാറ്റങ്ങളും നല്ല ഭക്ഷണശീലങ്ങളും വൈറ്റമിന്‍ ഡി ലഭിക്കാന്‍ സഹായകമാകും.

വൈറ്റമിന്‍ ഡിയുടെ സ്രോതസാണ് കൂണ്‍ അഥവാ മഷ്റൂം. വൈറ്റമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് കൂണ്‍. കൊഴുപ്പു കുറഞ്ഞതും എന്നാല്‍ പോഷകങ്ങള്‍ ധാരാളമുള്ളതുമാണ് ഇവ.ദിവസവും കൂണ്‍ കഴിക്കുന്നത് വൈറ്റമിന്‍ ഡിയുടെ അഭാവം ഉള്ളവര്‍ക്ക് ഏറെ ഗുണം ചെയ്യും.കൂണ്‍ ആഴ്ചയില്‍ രണ്ടു ദിവസം വരെയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ തന്നെ വൈറ്റമിന്‍ ഡി ആവശ്യത്തിന് ലഭിക്കും.

മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് കൂൺ.പ്രോട്ടീന്‍,അമിനോ ആസിഡുകള്‍ എന്നിവ ധാരാളമായി കൂണിൽ അടങ്ങിയിരിക്കുന്നു. വൈറ്റമിന്‍ ഡിക്ക് പുറമേ വിറ്റാമിന്‍ ബി2,ബി3 എന്നിവയും കൂണില്‍ അടങ്ങിയിട്ടുണ്ട്.ശരീരത്തിന് ഊര്‍ജം പകരാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും. സോഡിയം കുറഞ്ഞതും പൊട്ടാസ്യം അടങ്ങിയതുമായ മഷ്‌റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കുറയ്ക്കാനും സഹായിക്കും.കൂണിലുള്ള നാരുകൾ,പൊട്ടാസ്യം എന്നിവ ഹൃദയാരോഗ്യത്തിനും നല്ലതാണ്.ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ എ തുടങ്ങിയവ കാഴ്ചശക്തി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.കാത്സ്യം ധാരാളം അടങ്ങിയ മഷ്റൂം എല്ലുകളുടെ ആരോഗ്യത്തിനും മികച്ചതാണ്.

- Advertisement -

Share This Article
Leave a comment