ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ ഒഴിവുള്ള അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് കരാർ നിമയനത്തിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. കണ്ണൂർ ജില്ലയിലുള്ളവർക്ക് മുൻഗണനയുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിരുദധാരികൾക്ക് അഞ്ചു വർഷവും ബിരുദാനന്തര ബിരുദധാരികൾക്ക് മൂന്നു വർഷവും തൊഴിൽ പരിചയം ഉണ്ടായിരിക്കണം.
മാലിന്യസംസ്ക്കരണ മേഖലയിലും ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, കുടുംബശ്രീ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം മതിയാകും. പ്രായപരിധി: 35 വയസ്. സമർപ്പിക്കേണ്ട രേഖകൾ : കമ്പനിയുടെ വെബ്സൈറ്റിൽ നിന്നുള്ള അപേക്ഷാഫോറം, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റ്. ആഗസ്റ്റ് 13 വൈകിട്ട് 5 മണിക്ക് മുമ്പായി അപേക്ഷകർ കൊറിയർ / തപാൽ / നേരിട്ട് സമർപ്പിക്കാം. അപേക്ഷ അയയ്ക്കുന്ന കവറിന്റെ പുറത്ത് അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് എഴുതണം. ഇന്റർവ്യൂ തീയതിയും സമയവും പ്രത്യേകം അറിയിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 – 2724600, www.cleankeralacompany.com.