വാർത്തകൾ ഒറ്റനോട്ടത്തിൽ

At Malayalam
1 Min Read

I’m *ആമിർ ഖാൻ തന്നെ ഒരു വർഷത്തോളം മാനസിക രോഗമുണ്ടെന്ന് പറഞ്ഞ്‌ പൂട്ടിയിട്ടു ; ഗുരുതര ആരോപണവുമായി ആമിറിൻ്റെ സഹോദരൻ.

*തേവലക്കരയില്‍ വിദ്യാര്‍ത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം ; മിഥുന്റെ വീടിന്റെ ശിലാസ്ഥാപനം നടന്നു, ഞങ്ങളുടെ സ്വപ്‌നമായിരുന്നു വീട്, മകന്‍ അത് യാഥാര്‍ത്ഥ്യമാക്കിയെന്ന് അമ്മയുടെ പ്രതികരണം.

*അതുല്യയുടെ മരണം ; ഭർത്താവ് സതീഷ് അറസ്റ്റിലായി. മുൻ‌കൂർ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ബോണ്ട് എക്സിക്യുട്ടീവ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

*കന്യാസ്ത്രീമാർക്കെതിരെ അക്രമം ഉണ്ടായത് മുതൽ സുരേഷ് ഗോപിയെ കാണാനില്ല ; തൃശ്ശൂർ ഈസ്റ്റ് പൊലീസിന് പരാതി നൽകി കെ എസ് യു ജില്ലാ പ്രസിഡന്റ്.

- Advertisement -

*കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടിയതായി റിപ്പോർട്ട്.

*പാലിയേക്കര ടോള്‍ പ്ലാസ കൊള്ളസംഘത്തെ പോലെ പെരുമാറുന്നു. പോർച്ചിൽ കിടന്ന കാറിനു പോലും ടോൾ പിരിച്ച് പാലിയേക്കര ടോള്‍ പ്ലാസ. പരാതി നൽകിയത് ഇടപ്പള്ളി സ്വദേശി പി കെ സജീവൻ.

*ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായെന്ന് പൊലീസ് അന്വേഷണത്തിൽ നിഗമനം.

*സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കില്ലെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി.

*കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. പുക ഉയരുന്നതുകണ്ട ജീവനക്കാരും യാത്രക്കാരും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

- Advertisement -

*രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണം സംസ്ഥാന സർക്കാർ അന്വേഷിക്കുന്നു. നിയമ വകുപ്പിന് നിർദേശം നൽകിയത് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

Share This Article
Leave a comment