2030 ആകുമ്പോഴേക്കും പെട്രോള്‍ കാറുകള്‍ നിര്‍മിക്കുന്നത് അവസാനിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ഭാവിയില്‍ ഇലക്ട്രിക് കാറുകള്‍,സിഎന്‍ജി,ഹൈബ്രിഡുകള്‍ മുതലായവയുടെ നിര്‍മാണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.സ്‌ട്രോംഗ് ഹൈബ്രിഡുകള്‍, ഫ്‌ലെക്‌സ് ഫ്യുവല്‍ മോഡലുകള്‍,സിഎന്‍ജി മോഡലുകള്‍,കംപ്രസ്ഡ് ബയോ ഗ്യാസ്(CBG)തുടങ്ങിയ മറ്റ് ഓപ്ഷനുകള്‍ ഉപയോഗിച്ച് തങ്ങളുടെ മോഡല്‍ നിര വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി സുസുക്കി.
ഫോസില്‍ ഫ്യുവലുകള്‍ ഉപയോഗിക്കുന്ന പ്യുവര്‍ ICഎഞ്ചിനുകളില്‍ നിന്നു മാറി കാര്‍ബണ്‍ എമിഷന്‍ പരമാവധി കുറയ്ക്കുക എന്നതാണ് മാരുതിയുടെ ലക്ഷ്യം.മാരുതി സുസുക്കി തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനം അടുത്ത വര്‍ഷം അവസാനം അവതരിപ്പിക്കുമെന്നും ഈ മോഡല്‍ മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുമെന്നും ഭാരതി അറിയിച്ചു.സിംഗിള്‍ ചാര്‍ജില്‍ 550 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് നല്‍കുന്നതിന് 60 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന അത്യാധുനിക മോഡലാണ് ഈ ഇ വി എന്ന് അദ്ദേഹം പറഞ്ഞു.
ഇ വികളുടെ വില ICE മോഡലുകളേക്കാള്‍ ഏറെക്കുറെ ഇരട്ടിയാണ്,ഇത് പ്രധാനമായും ബാറ്ററി സാങ്കേതികവിദ്യയുടെ ഉയര്‍ന്ന വിലയാണ്. ഇ വികളില്‍ വാഹന വിലയുടെ 70 ശതമാനത്തോളം ചെലവ് വരുന്നത് ബാറ്ററിയ്ക്കാണ്.ബാറ്ററി പ്രൊഡക്ഷന്‍ വര്‍ധിക്കുകയും വില കുറയുകയും ചെയ്തുകഴിഞ്ഞാല്‍,ഈ സംഖ്യകള്‍ ഉയരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം,ഇതാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്