കണ്ണൂർ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ രണ്ട് സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നു. 50 വയസ്സിൽ താഴെയുള്ള വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാം. ഇരിട്ടി നഗരസഭാ പരിധിയിലോ സമീപപ്രദേശത്തോ ഉള്ളവർക്ക് മുൻഗണന.
താൽപര്യമുള്ളവർ ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിന്റെ പകർപ്പും വിമുക്തഭട തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സഹിതം ആഗസ്റ്റ് 14 ന് വൈകീട്ട് അഞ്ചു മണിയ്ക്കകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ : 0497- 2700069