ഐ സി ഐ സി ഐ ബാങ്കിൽ മിനിമം ബാലൻസ് 50,000; കുറഞ്ഞാല്‍ പിഴ , ഓഗസ്റ്റ് 1 മുതൽ പ്രാബല്യം

At Malayalam
1 Min Read

മിനിമം ബാലൻസ് കുത്തനെ ഉയർത്തി ഐ സി ഐ സി ഐ ബാങ്ക്. ആഗസ്റ്റ് ഒന്നു മുതല്‍ എല്ലാ ഉപഭോക്തൃ വിഭാഗങ്ങള്‍ക്കുമുള്ള പ്രതിമാസ മിനിമം ശരാശരി ബാലന്‍സ് വര്‍ധിപ്പിച്ചു. ഓ​ഗസ്റ്റ് ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന നിബന്ധന ബാധകമാവുക ഓ​ഗസ്റ്റ് ഒന്നിനോ അതിനുശേഷമോ സേവിങ്സ് അക്കൗണ്ടുകൾ എടുത്ത ഉപയോക്താക്കൾക്കാണ് ഈ വർധന.

മെട്രോ, ന​ഗര പ്രദേശങ്ങളിൽ മിനിമം ബാലൻസ് 50,000 രൂപയും അ‍ർധ ന​ഗരപ്രദേശങ്ങളിൽ 25,000 രൂപയും ഗ്രാമപ്രദേശങ്ങളിൽ 10,000 രൂപയുമാണ് നിലനിർത്തേണ്ട മിനിമം ബാലൻസ്. അഞ്ചിരട്ടി വർധനയാണ് പുതുക്കിയ ഘടന പ്രകാരം നിലവിൽ വന്നിരിക്കുന്നത്. പുതിയ വ‍ർധനയോടെ ഇന്ത്യൻ ബാങ്കുകളിൽ എറ്റവും കൂടുതൽ മിനിമം ബാലൻസ് നിലനിർത്തേണ്ടത് ഐ സി ഐ സി ഐ ബാങ്കിനാണ്.

ആദ്യം മെട്രോ, നഗര പ്രദേശങ്ങളിലെ സേവിങ്സ് അക്കൗണ്ട് ഉടമകളുടെ മിനിമം ബാലൻസ് 10,000 രൂപയായിരുന്നു. സെമി അർബൻ ബ്രാഞ്ച് ഉപഭോക്താക്കളുടേത് 5,000 രൂപയും ഗ്രാമീണ ശാഖകൾക്ക് 2,500 രൂപയുമായിരുന്നു മിനിമം അക്കൗണ്ട് ബാലൻസ്. ഓഗസ്റ്റ് ഒന്നു മുതൽ പുതുക്കിയ മിനിമം ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെടുന്ന ഐ സി ഐ സി ഐ ബാങ്ക് ഉപഭോക്താക്കൾക്ക് പുതുക്കിയ ഫീസ് ഷെഡ്യൂൾ അനുസരിച്ച് പിഴ ചുമത്തും.

ശരാശരി മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത ഉപഭോക്താക്കള്‍ക്ക് കുറവിന്റെ ആറു ശതമാനം അല്ലെങ്കില്‍ 500 രൂപ, ഏതാണോ കുറവ് അത് പിഴയായി ചുമത്തും. ചാർജുകൾ ഒഴിവാക്കാൻ അക്കൗണ്ട് ഉടമകൾ അവരുടെ ബാലൻസ് പരിശോധിച്ച് മിനിമം ബാലൻസ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബാങ്ക് നിർദേശിക്കുന്നു.

- Advertisement -

Share This Article
Leave a comment