മലയാറ്റൂർ പുരസ്കാരം ഇ സന്തോഷ് കുമാറിനും സലിൻ മാങ്കുഴിക്കും

At Malayalam
0 Min Read

മലയാറ്റൂർ ട്രസ്റ്റിൻ്റെ പതിനെട്ടാമത് മലയാറ്റൂർ അവാർഡിന് ഇ സന്തോഷ് കുമാറിൻ്റെ നോവൽ തപോമയിയുടെ അച്ഛനും മലയാറ്റൂർ പ്രൈസിന് സലിൻ മാങ്കുഴിയുടെ നോവൽ ആനന്ദലീലയും അർഹമായി. ശില്പവും പ്രശസ്തിപത്രവും യഥാക്രമം 25,000, 10,001 രൂപയുമടങ്ങുന്നതാണ് പുരസ്ക്കാരം. കെ ജയകുമാർ ഐ എ എസ് ചെയർമാനും ഡോ ജോർജ്ജ് ഓണക്കൂർ, ഡോ വി കെ ജയകുമാർ, അനീഷ് കെ അയിലറ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്. അവാർഡുകൾ അടുത്ത മാസം അവസാനവാരം സമ്മാനിക്കുമെന്ന് മലയാറ്റൂർ ട്രസ്റ്റ് പ്രതിനിധികൾ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment