വിവാദങ്ങളെ തുടർന്ന് അവധിയിൽ പ്രവേശിച്ചിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർ ഹാരിസ് ഇന്ന് ജോലിയിൽ തിരികെ പ്രവേശിക്കുമെന്ന് റിപ്പോർട്ട്.
കഴിഞ്ഞദിവസം ഡോക്ടർ ഹാരീസിന്റെ അഭാവത്തിൽ നടത്തിയ ശാസ്ത്രക്രിയ ഉപകരണ അന്വേഷണം വലിയ വിവാദമായിരുന്നു. ഹാരിസിൻ്റെ മുറിയിൽ നിന്നും ഒരു ബോക്സ് കണ്ടെത്തിയെന്ന മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഡോക്ടർമാരുടെ ശക്തമായ പിന്തുണ ഡോക്ടർ ഹാരിസിന് ലഭിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് എതിരെ നടപടി ഒന്നും സ്വീകരിക്കേണ്ട എന്നാണ് സർക്കാർ തീരുമാനമെന്നും അറിയുന്നു.
ഉപകരണം കാണാതായതിൽ തുടർ അന്വേഷണങ്ങളും സി സി ടി വി പരിശോധനയും ഉണ്ടാകാനിടയില്ല. തിങ്കളാഴ്ചയോടെ പ്രശ്നം അവസാനിപ്പിക്കാൻ ആണ് സാധ്യത.