ഡെൽഹിക്കയച്ച നടനെ കാണാനില്ലെന്ന് പരാതി

At Malayalam
1 Min Read

തൃശൂർ എം പി സുരേഷ് ഗോപിയെ സമീപകാല സംഭവങ്ങളുടെ പേരിൽ കളിയാക്കി ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന അധിപൻ മാർ യൂഹാനോൻ മിലിത്തിയോസ്. തങ്ങൾ കൂടി പോട്ടു ചെയ്ത് ഒരു സിനിമാ നടനെ ഡെൽഹിയിയിലേക്ക് അയച്ചിരുന്നെന്നും ആ നടനെ അടുത്ത കാലത്തായി കാണാനില്ലെന്നും പൊലീസിൽ അറിയിക്കണോയെന്ന് ആലോചിക്കയാണെന്നുമാണ് മാർ യൂഹാനോൻ മിലിത്തോസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.

ഞങ്ങൾ തൃശ്ശൂരുകാരെല്ലാരു കൂടി തെരഞ്ഞെടുത്ത് ഡെൽഹിക്കയച്ച ഒരു നടനെ കാണാനില്ല , പൊലീസിൽ അറിയിക്കണമോ എന്ന ആശങ്ക ! എന്നാണ് തൃശ്ശൂർ ഭദ്രാസന അധിപൻ മാർ യൂഹാനോൻ മിലിത്തിയോസിന്‍റെ ഫേസ്ബുക്കിൽ എഴുതിയത്.

മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയവ ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായതും ഒഡീഷയിലും ബിഹാറിലുമടക്കം കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെ നിരന്തരം അക്രമങ്ങൾ ഉണ്ടാകുന്നതും കണ്ടിട്ടും സുരേഷ് ഗോപി പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് നിങ്ങളോടു പറയാൻ സൗകര്യമില്ല എന്ന ‘ ഭരത് ചന്ദ്രൻ മറുപടി ‘ യാണ് നൽകിയത്.

- Advertisement -
Share This Article
Leave a comment