ഫിസിയോതെറാപ്പിസ്റ്റ്, ന്യൂറോ ടെക്നീഷ്യന്‍ ഒഴിവ്

At Malayalam
1 Min Read

മലപ്പുറം മഞ്ചേരി സർക്കാർ മെഡിക്കല്‍ കോളജില്‍ എച്ച് ഡി എസിനു കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ്, ന്യൂറോ ടെക്നീഷ്യന്‍ തസ്തികകളിലേക്ക് വാക് – ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഗവണ്‍മെന്റ് അംഗീകൃത ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി ബിരുദമുള്ളവര്‍ക്ക് ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. സർക്കാർ അംഗീകൃത ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്നോളജിയുള്ളവര്‍ക്ക് ന്യൂറോ ടെക്നീഷ്യന്‍ തസ്തികയിലേക്കും അപേക്ഷിക്കാം.

നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ഇന്റര്‍വ്യൂവിന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. ഫിസിയോതെറാപ്പിസ്റ്റ് ഇന്റര്‍വ്യൂ ആഗസ്റ്റ് 18ന് രാവിലെ 10.30നും ന്യൂറോ ടെക്നീഷ്യന്റേത് ആഗസ്റ്റ് 18 ന് ഉച്ചയ്ക്ക് രണ്ടിനും ആയിരിക്കും. ഉദ്യോഗാര്‍ഥികള്‍ നിര്‍ദ്ദിഷ്ട സമയത്തിന് അരമണിക്കൂര്‍ മുമ്പ് എത്തണം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment