വാർത്തകൾ ഒറ്റനോട്ടത്തിൽ

At Malayalam
1 Min Read

*സിനിമാ നിർമ്മാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള സാന്ദ്രാ തോമസിന്‍റെ പത്രിക തള്ളി. ആസൂത്രണം ചെയ്ത് നടപ്പാക്കിയ അനീതിയെന്ന് സാന്ദ്ര തോമസ്.

*സിനിമാ നിർമ്മാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പില്‍ വാക്കേറ്റം ; മത്സരിച്ച് ജയിച്ചു കാണിക്കെന്ന് വെല്ലുവിളിച്ച് സാന്ദ്രാ തോമസ്, വരണാധികാരിയുമായി തർക്കം.

*എറണാകുളം വെളിയത്തുനാട് അങ്കണവാടിയിലെ ഷെൽഫിനുള്ളിൽ മൂർഖൻ പാമ്പ്. വനം വകുപ്പിലെ ഉദ്യോഗസ്ഥരെത്തി പാമ്പിനെ നീക്കം ചെയ്തു.

*അർജന്റീന ഫുട്ബോൾ ടീം ഈ വർഷം കേരളത്തിലേക്കില്ല.
ഔദ്യോ​ഗിക അറിയിപ്പു ലഭിച്ചെന്ന് കായികമന്ത്രി, മെസ്സി ഇന്ത്യയിലേക്കെത്തുന്നത് കൊമേർഷ്യൽ എഗ്രിമെന്റിന്റെ ഭാഗമായിട്ടായിരുന്നു.

- Advertisement -

*സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പരാമർശം: എസ് സി /എസ് ടി കമ്മീഷൻ സിറ്റി പൊലീസ് കമ്മിഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

*മദ്യലഹരിയിൽ അച്ഛൻ മകൻ്റെ കഴുത്തിനു വെട്ടി. ഇന്നലെ
രാത്രി ഏഴു മണിയോടെ തിരുവനന്തപുരം മംഗലാപുരം
കീഴാവൂർ സെസൈറ്റി ജംഗ്ഷനിൽ വിനീതിനെ (35) ആണ് അച്ഛൻ വിജയൻ നായർ മദ്യലഹരിയിൽ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

*ഫോൺ ചോർത്തൽ ; മുൻ നിലമ്പൂർ എം എൽ എ പി വി അൻവറിനെതിരെ മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share This Article
Leave a comment