ആലപ്പുഴയിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്നു

At Malayalam
0 Min Read

ആലപ്പുഴയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാൻ തകർന്ന് നിരവധി തൊഴിലാളികൾ വെള്ളത്തിൽ വീണു.
ചെന്നിത്തല കീച്ചേരിൽകടവ് പാലത്തിന്റെ സ്പാൻ ആണ് തകർന്നു വീണത്. ഇതിന്റെ നടുഭാ​ഗത്തുള്ള ബീമുകളിൽ ഒന്നാണ് തകർന്നത്. മൂന്നു വർഷമായി നിർമ്മാണത്തിൽ ഇരിക്കുന്ന പാലമാണിത്. പാലത്തിൻ്റെ നിർമാണ പ്രവൃത്തികൾ ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് വെള്ളത്തിൽ വീണത്.

അപകടത്തിൽ ഏഴു തൊഴിലാളികൾ വെള്ളത്തിൽ വീണു. അഞ്ചു പേർ നീന്തി കരക്കെത്തി. രണ്ടു പേരെ കണ്ടെത്താനായില്ല.
കല്ലുമല മാവേലിക്കര സ്വദേശിയായ കിച്ചു രാ​ഘവ്, കരുവാറ്റ സ്വദേശി ബിനു എന്നിവരെയാണ് കാണാതായത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.

Share This Article
Leave a comment