മാധ്യമ പ്രവര്‍ത്തകൻ മരിച്ച നിലയില്‍

At Malayalam
1 Min Read

തിരുവനന്തപുരം കവടിയാർ കനക നഗറിലെ വില്ലേജ് ഓഫീസിൻ്റെ പഴയ കെട്ടിടത്തിലെ കാര്‍ ഷെഡ്ഡില്‍ മാധ്യമപ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയാള മനോരമ പത്രത്തിൻ്റെ പ്രാദേശിക ലേഖകനായ ആനാട് ശശിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തില്‍ നിക്ഷേപിച്ച ഒന്നര കോടിയിലേറ രൂപ തിരിച്ച് ലഭിക്കാത്തതിന്റെ മനോവിഷമമാണ് മരണകാരണമെന്നാണ് സൂചന. വെള്ളയമ്പലത്തിനു സമീപം കനക നഗറിലെ വീട്ടില്‍ നിന്നും ഇന്നലെ രാത്രി മുതലാണ് ശശിയേ കാണാതായത് എന്ന് ബന്ധുക്കൾ പറയുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കനക നഗറിലെ പഴയ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോണ്‍ഗ്രസ്സ് ഭരണസമിതി നേതൃത്വം നല്‍കുന്ന മുണ്ടേല റസിഡന്റ്‌സ് സഹകരണ സംഘത്തില്‍ ഇദ്ദേഹം 1.67 കോടിരൂപ നിക്ഷേപിച്ചിരുന്നു. അത് തിരികെ ലഭിക്കാതായതോടെ മാനസ്സികമായി തകര്‍ന്നു. സഹകരണ സംഘത്തിൽ വലിയ ക്രമക്കേട് കണ്ടെത്തുകയും സംഘം സാമ്പത്തികമായി തകരുകയും ചെയ്തിരുന്നു. പണം നഷ്ടപ്പെട്ട വിഷമത്തിലാണ് ആത്മഹത്യ എന്നാണ് ബന്ധുക്കൾ പറയുന്നത്.

Share This Article
Leave a comment