തിരുവനന്തപുരം ജില്ലയിലെ വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആറു മാസ കാലത്തേക്ക് ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
അടിസ്ഥാന യോഗ്യത എട്ടാം ക്ലാസ്. താത്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡാറ്റയും സഹിതം ആഗസ്റ്റ് 13 ന് രാവിലെ 10.30 ന് വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടത്തുന്ന വാക് – ഇന്‍ – ഇന്റവ്യൂവില്‍ പങ്കെടുക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 – 2223594