ഡോക്ടർ : വാക്ക് – ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 6 ന്

At Malayalam
1 Min Read

കാസർഗോഡ് ജില്ലയിൽ നിലവിലുള്ള ഡോക്ടർമാരുടെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിനായി വാക്ക് – ഇൻ ഇന്റർവ്യൂ നടത്തുന്നു. ഇതിനായി ആഗസ്റ്റ് 6, രാവിലെ 10.30 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ ജില്ലാ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ച നടക്കും.

അപേക്ഷകർ എം ബി ബി എസ് യോഗ്യതയും റ്റി സി എം സി ( ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ ) രജിസ്ട്രേഷനും ഉള്ളവരായിരിക്കണം. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അഭിമുഖത്തിന് ഹാജരാക്കണം. നേരത്തെ അപേക്ഷ നൽകിയവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. റ്റി സി എം സി രജിസ്ട്രേഷൻ നിർബന്ധമാണ്.

ഇന്റർവ്യൂവിന് എത്തുമ്പോൾ ഹാജരാക്കേണ്ട രേഖകൾ –

എസ് എസ് എൽ സി സര്ടിഫിക്കറ്റ്
പ്ലസ് ടു, എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവ.

- Advertisement -

ഈ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക് : 0467 – 2203118, 0467 – 2209433

Share This Article
Leave a comment