ഗതാഗത ക്രമീകരണമുണ്ടേ…

At Malayalam
1 Min Read

മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഈഞ്ചക്കൽ ഭാഗത്ത് ഇന്നു (ഓഗസ്റ്റ് 2) മുതൽ ഓഗസ്റ്റ് ഒമ്പതു വരെ രാത്രി 11മുതൽ രാവിലെ അഞ്ചു മണി വരെ പണി നടക്കുന്നതിനാൽ ഗതാഗത ക്രമീകരണം വരുത്തിയിട്ടുണ്ട്.

*കോവളം ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്കു പോകൂന്ന വാഹനങ്ങൾ തിരുവല്ലം – അമ്പലത്തറ – അട്ടക്കുളങ്ങര – സ്റ്റാച്യു- അയ്യങ്കാളി ഹാൾ – പാറ്റൂർ – ചാക്ക വഴി ബൈപ്പാസ് റോഡിലെത്തി പോകണം.

*കഴക്കൂട്ടം ഭാഗത്തു നിന്നും കോവളം ഭാഗത്തേക്കു പോകൂന്ന വാഹനങ്ങൾ ചാക്ക സർവ്വീസ് റോഡു വഴി പേട്ട – പാറ്റൂർ – ആശാൻ സ്ക്വയർ – പാളയം – സ്റ്റാച്യൂ – അട്ടകുളങ്ങര – മണക്കാട് – തിരുവല്ലം വഴിയും പോകണം.

*കിള്ളിപ്പാലം – പവർഹൗസ് റോഡ് ഭാഗത്തു നിന്നും ഈഞ്ചക്കൽ വഴി കഴക്കൂട്ടം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ചൂരക്കാട്ടു പാളയം – തമ്പാനൂർ – പനവിള- ആശാൻ സ്ക്വയർ – പാറ്റൂർ – ചാക്ക വഴിയോ, ശ്രീ കണ്ഠേശ്വരം – ഉപ്പിടാമൂട് – പേട്ട – ചാക്ക വഴിയോ ബൈപ്പാസ് റോഡിലെത്തി പോകണം.

- Advertisement -

*കോവളം ഭാഗത്തു നിന്നും എയർപ്പോർട്ടിലേക്കു വരുന്ന ചെറിയ വാഹനങ്ങൾ കുമരിച്ചന്ത പരിത്തിക്കുഴി സർവ്വീസ് റോഡു വഴി കല്ലുമൂട് – വലിയതുറ – ശംഖുമുഖം റോഡിലേക്കു തിരിഞ്ഞു പോകണം.

*അട്ടക്കുളങ്ങര ഭാഗത്തു നിന്നും ചാക്ക ഭാഗത്തേക്കു പോകുന്ന കാർ ഉൾപ്പടെയുള്ള ചെറിയ വാഹനങ്ങൾ വാഴപ്പള്ളി – ശ്രീകണ്ഠേശ്വരം – ഉപ്പിടാമൂട് – നാലുമുക്ക് – പേട്ട –ചാക്ക വഴിയും പോകണം.

ഗതാഗത ക്രമീകരണങ്ങളുടെ കൂടുതൽ വിവരങ്ങൾ അറിയണമെന്നുണ്ടെങ്കിൽ 0471 – 2558731, 9497990005 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.

Share This Article
Leave a comment