*ഓപ്പറേഷൻ മഹാദേവിലൂടെ നീതി ലഭിച്ചെന്നും ഭീകരരെ വധിച്ചതിൽ ആശ്വാസമുണ്ടന്നും പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകൾ ആരതി പറയുന്നു.
*ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകളെ കാണാനെത്തിയ ഇടതുനേതാക്കളെ പൊലീസ് തടഞ്ഞു. നേതാക്കളും പൊലീസും തമ്മില്‍ തര്‍ക്കം, ഭരണകൂടം തങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് സി പി എം നേതാവ് വൃന്ദ കാരാട്ട്.
*ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ജയിലിൽ തന്നെ തുടരും. ദുർഗ് സെഷൻസ് കോടതി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി.
*ഛത്തീസ്ഗഢിലെ അറസ്റ്റ് ; കന്യാസ്ത്രീകളെ ജയിലിലെത്തി പ്രതിപക്ഷ എം പി മാരുടെ സംഘം കണ്ട് സംസാരിച്ചു.
*പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രാഷ്ട്രീയ വനവാസത്തിനു പോകാൻ ഞങ്ങൾ സമ്മതിക്കില്ലന്നും ആ പേടി വേണ്ടന്നും മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.
