ആറ്റിങ്ങൽ പൂവൻപാറ കൂരവു വിള വീട്ടിൽ ലീലാമണി ( 87 ) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീട്ടിലേക്ക് കണക്ഷൻ കൊടുത്തിരുന്ന ലൈനിൽ നിന്നാണ് ഷോക്ക് ഏറ്റിരിക്കുന്നത്. ലീലാമണിയും ഭിന്നശേഷിക്കാരിയായ മകൾ അശ്വതിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇന്നലെ വൈകുന്നേരത്തോടെ ലീലാമണി സമീപത്തെ ഇലക്ട്രിഷ്യന്റെ വീട്ടിലെത്തി തൻ്റെ വീട്ടിൽ കറണ്ടില്ല എന്ന് അറിയിച്ചിരുന്നു. രാവിലെ ഇലക്ട്രിഷൻ ലീലാമണിയുടെ വീട്ടിലെത്തിയപ്പോഴാണ് വീടിനട മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇലക്ട്രിക്ക് ലൈൻ ലീലാമണിയുടെ കയ്യിൽ കുരുങ്ങിയ നിലയിലാണ്. ഭിന്നശേഷിക്കാരിയായ മകളെ വീട്ടിനുള്ളിൽ പൂട്ടിയിട്ട ശേഷമാണ് ലീലാമണി പുറത്തിറങ്ങിയത്. ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി അനന്തര നടപടികൾ സ്വീകരിച്ചു.
