സംവിധായകൻ കെ മധുവിനെ ചലച്ചിത്രവികസന കോർപറേഷൻ ( കെ എസ് എഫ് ഡി സി ) ചെയർമാനായി സാംസ്‌ക്കാരിക വകുപ്പ് നിയമിച്ചു. നിലവിൽ കെ എസ് എഫ് ഡി സി ബോർഡ് അംഗമാണ് അദ്ദേഹം. നിലവിൽ ചെയർമാനായിരുന്ന ഷാജി എൻ കരുൺ അന്തരിച്ച ഒഴിവിലാണ് കെ മധുവിനെ നിയമിച്ചത്.
എൺപതുകൾ മുതൽ സംവിധായകൻ എന്ന നിലയിൽ സിനിമാമേഖലയിൽ സജീവമാണ് കെ മധു. 1986ൽ സംവിധാനം ചെയ്ത മലരും കിളിയും ആണ് ആദ്യസിനിമ. ഇരുപതാം നൂറ്റാണ്ടും ഒരു സി ബി ഐ ഡയറിക്കുറിപ്പും ഉൾപ്പെടെ വമ്പൻ ഹിറ്റുകൾ മലയാളത്തിനു സമ്മാനിച്ചിട്ടുള്ള സംവിധായകൻ കൂടിയാണ് അദ്ദേഹം.
