വാട്ടർ അതോറിറ്റി തിരുവനന്തപുരം വണ്ടിത്തടം വാട്ടർ വർക്സ് സെക്ഷനു കീഴിലുള്ള വെള്ളായണി 21.9 എം എൽ ഡി ജല ശുദ്ധീകരണ ശാലയിൽ അടിയന്തര അറ്റകുറ്റപ്പണികളും ശുചീകരണ പ്രവൃത്തികളും നടക്കുന്നതിനാൽ ജൂലൈ 29 ന് രാവിലെ ആറു മണി മുതൽ 30ന് രാവിലെ 6 മണിവരെ വരെ തിരുവനന്തപുരം കോർപ്പറേഷനിലെ തിരുവല്ലം, വെള്ളാർ, പുഞ്ചക്കരി, പൂങ്കുളം, ഹാർബർ, വിഴിഞ്ഞം, കോട്ടപ്പുറം വാർഡുകളിലും കല്ലിയൂർ, വെങ്ങാനൂർ, പള്ളിച്ചൽ പഞ്ചായത്തുകളിലും സമീപപ്രദേശങ്ങളിലും ജലവിതരണം തടസ്സപ്പെടും.
കുര്യാത്തി സെക്ഷന്റെ പരിധിയിൽ വാഴപ്പള്ളി – കൊത്തളം റോഡിലുള്ള വാട്ടർ അതോറിറ്റിയുടെ 700 എം എം പ്രീമോ പൈപ്പിലെ ചോർച്ച പരിഹരിക്കുന്ന ജോലികൾ നിശ്ചയിച്ചിരിക്കുന്നതിനാൽ ജൂലൈ 29 രാത്രി 8 മണി മുതൽ ജൂലൈ 30 രാത്രി 8 മണി വരെ ശ്രീകണ്ഠേശ്വരം, ചാല, ശ്രീവരാഹം, പെരുന്താന്നി, പാൽക്കുളങ്ങര, ഫോർട്ട്, വള്ളക്കടവ്, തമ്പാനൂർ എന്നീ വാർഡുകളിൽ പൂർണമായും കുര്യാത്തി, വലിയശാല, മണക്കാട്, ചാക്ക, കമലേശ്വരം, അമ്പലത്തറ, വലിയതുറ, മുട്ടത്തറ, ശംഖുമുഖം, കളിപ്പാൻകുളം, ആറ്റുകാൽ എന്നീ വാർഡുകളിൽ ഭാഗികമായും ശുദ്ധജല വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 – 2384852, 1916 (ടോൾഫ്രീ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
