മലപ്പുറത്ത് മീൻ വണ്ടിയിൽ കടത്താൻ ശ്രമിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേർ എടക്കര പൊലീസിന്റെ പിടിയിലായി. കൊണ്ടോട്ടി കൊളത്തൂർ സ്വദേശി പുതിയ വീട്ടിൽ അനസ്, തൃശ്ശൂർ ചിറയമനങ്ങാട് സ്വദേശി കാരേങ്ങൽ ഹക്കിം എന്നിവരാണ് പിടിയിലായത്.
ആന്ധ്രയിൽ നിന്നും മത്സ്യം കൊണ്ടുവന്നിരുന്നതിന്റെ മറവിലാണ് പ്രതികൾ കഞ്ചാവ് കടത്തിയിരുന്നത്. തെർമോകോൾ പെട്ടിയിൽ കഞ്ചാവ് നിറച്ച് അതിന് മുകളിൽ മത്സ്യം നിറച്ച പെട്ടികൾ വെച്ചാണ് കഞ്ചാവ് കടത്തിയിരുന്നത്. പ്രതികളെ ചോദ്യം ചെയ്തു വരുന്നു.