പുതിയ സംഭവ വികാസങ്ങൾ ഒറ്റനോട്ടത്തിൽ

At Malayalam
1 Min Read

യാത്രക്കാരെ വലച്ച് എയർ ഇന്ത്യ ; ദുബായിൽ നിന്നും രാവിലെ ഒമ്പതു മണിക്ക് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു, കൃത്യമായ മറുപടി ഇല്ലാതെ അധികൃതർ.

ഉമ്മൻചാണ്ടിയുടെ പേര് അടയാളപ്പെടുത്തിയ ശിലാഫലകം മാറ്റിയ സംഭവത്തിൽ വിനോദസഞ്ചാര വകുപ്പു സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

കൊല്ലത്ത് സ്കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസുകാരന്റെ സംസ്ക്കാരച്ചടങ്ങ് നാളെ (ശനി ) വൈകീട്ട് നാലിന് നടക്കും. രാവിലെ 10 മുതൽ കുട്ടി പഠിച്ചിരുന്ന തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ പൊതുദർശനം നടക്കും. വിദേശത്ത് ജോലി ചെയ്യുന്ന മാതാവ് സുജ നാളെ നാട്ടിലെത്തും.

മഴ തുടരും. ഉത്തരകേരളത്തിൽ അതിശക്തമായ മഴ തുടരുന്നു ; കണ്ണൂരും കാസ‍ർഗോഡും വയനാടും കോഴിക്കോടും റെഡ് അലർട്ട് പ്രഖാപിച്ചു.

- Advertisement -

ശമ്പളം മുടങ്ങിയിട്ട് ആറ് മാസം. കാസർഗോഡ് മേഘ കൺസ്ട്രക്ഷൻസിനെതിരെ തൊഴിലാളികളുടെ പ്രതിഷേധ സമരം. മുടങ്ങി കിടക്കുന്ന ശമ്പളം അടക്കം അടിയന്തരമായി നൽകണം എന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരം നടത്തുന്നത്.

ഉമ്മൻചാണ്ടി എന്റേയും ​ഗുരുവാണ് , ജനങ്ങളുടെ വികാരം ഏറ്റവുംകൂടുതൽ അടുത്ത് നിന്ന് മനസ്സിലാക്കിയ നേതാവായിരുന്നു അദ്ദേഹം ; ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ വികാരഭരിതനായി രാഹുൽ ​ഗാന്ധി.

കൊല്ലത്തെ സ്കൂൾ വിദ്യാർഥിയുടെ മരണം‌ ; കുടുംബത്തിന് മൂന്നു ലക്ഷം രൂപ അടിയന്തര സഹായം നൽകും , സഹോദരന്റെ പ്ലസ് ടു വരെയുള്ള ഫീസ് ഒഴിവാക്കി ഉത്തരവിറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

റജിസ്ട്രാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ ശിക്ഷാ നടപടി അല്ലെന്നും ഭരണത്തലവനായ ഗവര്‍ണറെ അപമാനിച്ചതിന്റെ പേരിലാണ് സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തിയതെന്നും കേരള സർവകലാശാലാ വി സി മോഹൻ കുന്നുമ്മേൽ പറയുന്നു.

Share This Article
Leave a comment