നാവായിക്കുളം സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

At Malayalam
0 Min Read

തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം കിഴക്കനേല ഗവ :
എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് പാരിപ്പള്ളി ഗവ : ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസമായിരുന്നു സംഭവം. ഇരുപത്തിഅഞ്ചിലധികം കുട്ടികൾക്കാണ് സ്കൂളിലെ ഉച്ചഭക്ഷണശേഷം അസ്വസ്ഥത അനുഭവപ്പെട്ടത്. ഉച്ചഭക്ഷണത്തിൽ ചോറിനോടൊപ്പം കുട്ടികൾക്ക് കോഴിയിറച്ചി കറിയും നൽകിയിരുന്നതായും ഇതിൽ നിന്നാകാം ഭക്ഷ്യ വിഷബാധ ഏറ്റതെന്നുമാണ് പ്രാഥമികമായ നിഗമനം.
ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മാറ്റിയ കുട്ടികൾ നിരീക്ഷണത്തിലാണ്.

അതേസമയം സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതർ തദ്ദേശ സ്ഥാപനത്തെയോ ബന്ധപ്പെട്ട അധികൃതരെയോ അറിയിച്ചില്ലെന്ന ആക്ഷേപം അവിടെ നിന്ന് ഉയർന്നു.

Share This Article
Leave a comment