നടൻ നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്കെതിരെ പൊലിസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തു. ‘മഹാവീരിയാർ’ എന്ന സിനിമയുടെ സഹനിർമ്മാതാവ് പി എസ് ഷംനാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഷംനാസിൽ നിന്ന് ചിത്രത്തിന്റെ അവകാശം വാങ്ങിയെന്ന് കാണിച്ച് നിവിൻ പോളിയും എബ്രിഡ് ഷൈനും ചേർന്ന് ഏകദേശം ഒരു കോടി 95 ലക്ഷം രൂപ കൈപ്പറ്റിയതായി എഫ് ഐ ആറിൽ പറയുന്നു.