കർക്കിടക വാവുബലി ; ടിക്കറ്റുകൾ നഗരത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വാങ്ങാം

At Malayalam
1 Min Read

കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലെ ബലിതർപ്പണ ചടങ്ങുകൾക്ക് ടിക്കറ്റുകൾ മുൻകൂട്ടി തിരുവനന്തപുരം നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥാപനങ്ങളിൽ നിന്നും ഭക്തർക്ക് വാങ്ങാവുന്നതാണ്. ഇത്തരത്തിൽ വാങ്ങിയ ടിക്കറ്റുകളുമായി തിരുവല്ലം ക്ഷേത്രത്തിലെത്തി ചടങ്ങുകൾ നിർവഹിക്കാം. ഭക്ത ജനങ്ങളുടെ സൗകര്യാർത്ഥമാണ് ഇത്തരത്തിൽ ക്രമീകരണം ഒരുക്കിയത്. ടിക്കറ്റുകൾ ലഭ്യമാകുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ശ്രീകണ്ഠേശ്വരം ദേവസ്വം, പാൽകുളങ്ങര ദേവസ്വം, കുശക്കോട് ദേവസ്വം, ചെന്തിട്ട ദേവസ്വം, മണക്കാട് ദേവസ്വം, ഒ ടി സി ഹനുമാൻ ദേവസ്വം, തിരുവനന്തപുരം പുത്തൻചന്തയിലെ ഹിന്ദുമത ഗ്രന്ഥശാല, ദേവസ്വം ബോർഡ് ആസ്ഥാനത്തെ ബുക്ക്സ്റ്റാൾ, അമ്പലമുക്ക് പേരൂർ ശ്രീകൃഷ്ണ ക്ഷേത്രം, നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമിക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലെ ബലിതർപ്പണം, തിലേഹോമം എന്നിവയുടെ ടിക്കറ്റുകൾ ലഭിക്കുമെന്ന് ദേവസ്വം ബോർഡിൻ്റെ അറിയിപ്പിൽ പറയുന്നു.

Share This Article
Leave a comment