പാർസൽ അയച്ച സാധനങ്ങൾ എത്തിയില്ല, 35,000 രൂപ പിഴ അടയ്ക്കണം

At Malayalam
1 Min Read

വിൽപ്പനക്കായി കൊണ്ടുവന്ന പാർസൽ സാധനങ്ങൾ യഥാസമയം എത്തിക്കുന്നതിൽ വീഴ്ച വരുത്തുകയും പല സാധനങ്ങളും നഷ്ടമാവുകയും ചെയ്തുവെന്ന പരാതിയിൽ പാർസൽ സർവീസ് ഏജൻസി ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

ആലുവ അശോകപുരം, സ്വദേശി കബീർ ജീവിതമാർഗം എന്ന നിലയിലാണ് മാസ്ക് ഉൾപ്പെടെയുള്ള സാധനങ്ങൾ കച്ചവടം നടത്തുന്നത്. ഇതിനുള്ള സാമഗ്രികളും മാസ്ക്കുകളും മറ്റും ഉൾപ്പെടുന്ന വസ്തുക്കൾ നോയിഡയിൽ നിന്നും വാങ്ങുകയും കൊച്ചിയിലേക്ക് പാർസൽ വഴി എത്തിക്കാൻ ഡെൽഹിയിലെ വി ആർ എൽ ലോജിസ്റ്റിക് എന്ന പാർസൽ സർവീസ് സ്ഥാപനത്തെ ഏർപ്പാടാക്കുകയും ചെയ്തു. സാധനങ്ങൾ പലതും എത്തിച്ചുവെങ്കിലും 30 ബാഗുകൾ നഷ്ടപ്പെട്ടുവെന്ന് പരാതിക്കാരൻ പറയുന്നു. ഇതിനെ സംബന്ധിച്ച് പരാതിയുമായി എതിർകക്ഷിയെ സമീപിച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. നഷ്ടപരിഹാരം നൽകിയതുമില്ല. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്താവ് കമ്മിഷനെ സമീപിച്ചത്.

അയച്ച വസ്തുക്കൾ സുരക്ഷിതമായി എത്തിക്കാനുള്ള നിയമപരമായ ചുമതല എതിർകക്ഷിക്ക് ഉണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. സാധുവായ യാതൊരു വിശദീകരണവും എതിർകക്ഷി ബോധിപ്പിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ അധാർമികമായ വ്യാപാര രീതി എതിർകക്ഷി അവലംബിച്ചു എന്ന് ബെഞ്ച് കണ്ടെത്തി.

30,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് എതിർകക്ഷിക്ക് കമ്മിഷൻ ഉത്തരവ് നൽകി.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment