തൃശൂർ ജില്ലയിലെ വിവിധ വികസന പദ്ധതികൾ ഏകോപിപ്പിക്കുന്നതിനായി ഡാറ്റ എൻട്രി ജോലികൾ ചെയ്യുന്നതിന് രണ്ടു മാസത്തേക്ക് കരാർ നിയമനം നടത്തുന്നു. പ്ലസ് ടു, ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്സ്, മലയാളം ഇംഗ്ലീഷ് ടൈപ്പിംഗ്, അഡോബ് പേജ് മേക്കർ പ്രവൃത്തി പരിചയം തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 18ന് രാവിലെ 11 മണിക്ക് തൃശ്ശൂർ സിവിൽ സ്റ്റേഷനിലെ പ്ലാനിങ് ഓഫീസിൽ എത്തിച്ചേരണം.