കേരള സർവകലാശാലയിൽ രണ്ടാഴ്ചയിലധികമായി വൈസ് ചാന്‍സലര്‍ എത്താത്തതും ഫയലുകള്‍ ഏതു റജിസ്ട്രാര്‍ക്ക് അയയ്ക്കണമെന്ന ജീവനക്കാരുടെ ആശയക്കുഴപ്പവും നിലനില്‍ക്കുന്നതിനാൽ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പോലും ഒപ്പിട്ടു നൽകാൻ കഴിയാത്ത അവസ്ഥ നിലനിൽക്കുന്നതായി റിപ്പോർട്ട്. തുല്യതാ സര്‍ട്ടിഫിക്കറ്റ് അടക്കം വിദ്യാര്‍ഥികളുടെ പ്രവേശനത്തെ ബാധിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ തീരുമാനമെടുക്കുന്നതും മുടങ്ങിയിരിക്കുകയാണന്നാണ് വിവരം.
വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ രജിസ്ട്രാർ ആയിരുന്ന കെ എസ് അനിൽ കുമാറിനെ സസ്പെൻ്റ് ചെയ്തതോടെ തുടങ്ങിയ അനിശ്ചിതത്വമാണ് സംഭവങ്ങളുടെ തുടക്കം. രാഷ്ട്രീയ മാനങ്ങൾ നിരവധി കൈവന്ന വിഷയത്തിൽ വൻ വാഗ്വാദവും വിവാദങ്ങളുമാണ് ഇപ്പോഴും നടക്കുന്നത്.
