എൻജിനിയറിംഗ് കോഴ്‌സുകളിൽ ഓപ്ഷൻ നൽകാൻ സമയമായി

At Malayalam
1 Min Read

സംസ്ഥാനത്തെ എൻജിനിയറിംഗ് കോഴ്‌സുകളിലേക്ക് 2025 – 26 അധ്യയന വർഷത്തെ കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു. ഈ ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് വിവിധ എൻജിനിയറിംഗ് കോഴ്‌സുകളിലേക്ക് ഓൺലൈൻ ഓപ്ഷനുകൾ സമർപ്പിക്കാം. സർക്കാർ / എയ്ഡഡ് / സ്വയംഭരണ എയ്ഡഡ് / സർക്കാർ കോസ്റ്റ് ഷെയറിംഗ് / സ്വകാര്യ സ്വാശ്രയ സ്വയംഭരണ എൻജിനിയറിംഗ് കോളജുകളിലേക്കാണ് ഈ ഘട്ടത്തിൽ ഓപ്ഷനുകൾ ക്ഷണിച്ചിട്ടുള്ളത്.

2025 – 26 ലെ എൻജിനിയറിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ജൂലൈ 16 ന് രാവിലെ 11 മണിവരെ www.cee.kerala.gov.in ലൂടെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. ഈ ഘട്ടത്തിൽ ലഭ്യമാക്കിയിട്ടുളള ഓപ്ഷനുകൾ തുടർന്നുളള ഘട്ടങ്ങളിൽ പുതുതായി നൽകാൻ സാധിക്കില്ല. പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാ എൻജിനിയറിംഗ് കോഴ്സുകളിലേക്കും ഈ ഘട്ടത്തിൽ തന്നെ ഓപ്ഷനുകൾ നൽകാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണം. വിശദവിവരങ്ങൾക്ക് : www.cee.kerala.gov.in, 0471 – 2332120, 233848

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment