പാലക്കാട് കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്കു പറ്റി. മാരുതി 800 കാര്‍ ആണ് പൊട്ടിത്തെറിച്ചത്. പാലക്കാട് അത്തിക്കോട് സ്വദേശി മാര്ട്ടിന്, അദ്ദേഹത്തിൻ്റെ മക്കളായ അലീന, ആല്ഫിന്, എന്‍മി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഗ്യാസ് ചോര്‍ന്നതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വീടിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറിയ കുട്ടികള്‍ സ്റ്റാർട്ടിംഗ് കീ തിരിച്ചതോടെയാണ് അപകടം ഉണ്ടായത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
