കീമില്‍ പഴയ ഫോർമുല തുടരും ; പുതിയ റാങ്ക് ലിസ്റ്റ് ഇന്ന് , സര്‍ക്കാര്‍ അപ്പീലിനില്ല

At Malayalam
1 Min Read

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ശരിവെച്ച സാഹചര്യത്തില്‍ വീണ്ടും മേല്‍ക്കോടതിയിലേക്ക് അപ്പീലുമായി പോകാനില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. തുടര്‍ന്ന് വന്ന പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പ്രസിദ്ധീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.

എല്ലാ കുട്ടികള്‍ക്കും തുല്യ നീതി നടപ്പാക്കാനാണ് ബദല്‍ മാര്‍ഗം സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ പ്രോസ്പക്റ്റസ് നിലവില്‍ വന്നതിനു ശേഷം മാറ്റം വരുത്തിയത് ശരിയായില്ല എന്ന നിഗമനമാണ് കോടതി മുന്നോട്ടുവെച്ചത്’- മന്ത്രി പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും പ്രോസ്‌പെക്റ്റസില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിന് അനുമതിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 14 നുള്ളില്‍ ബി ടെക് പ്രവേശന നടപടി പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇത് നടപ്പാക്കേണ്ടതിനാല്‍ മേൽക്കോടതിയെ സമീപിക്കുന്നതുൾപ്പടെയുള്ള നടപടികൾക്ക് സർക്കാർ മുതിരുന്നില്ലെന്നും മന്ത്രി അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment