പൃഥ്വിരാജിന് ഇന്ന് പിറന്നാൾ, ആഘോഷമാക്കി ആരാധകർ

At Malayalam
1 Min Read

മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന് ഇന്ന് 41-ാം പിറന്നാൾ. വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ നടനും നിർമ്മാതാവും സംവിധായകനും ഗായകനുമൊക്കെയായി മലയാളത്തില്‍ തൻ്റതായ വ്യക്തിമുദ്ര പതിപ്പിച്ച തരമാണ് പൃഥ്വിരാജ്.

പൃഥ്വിരാജിന്റെ പിറന്നാളോടനുബന്ധിച്ച് അദേഹത്തിന്റെ പുതിയ ചിത്രമായ ഗുരുവായൂരമ്പല നട’യുടെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. പോസ്റ്ററില്‍ താരത്തിനു ആശംസകളും നേർന്നിട്ടുണ്ട്.

പൃഥ്വിരാജ് സുകുമാരൻ ബേസിൽ ജോസഫും ഒരുമിക്കുന്ന ആദ്യ ചിത്രമാണ് ​ഗുരുവായൂരമ്പല നടയിൽ. ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽപൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

Share This Article
Leave a comment