സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴിൽ എറണാകുളം കളമശേരിയിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളായ ഫുഡ് പ്രോഡക്ഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവീസ്, ബേക്കറി ആൻഡ് കൺഫെക്ഷനറി, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, കാനിങ് ആൻഡ് ഫുഡ് പ്രീസർവ്വേഷൻ കോഴ്സുകൾ പഠിപ്പിക്കുന്നതിന് മണിക്കൂർ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
ലാബ് അറ്റ൯ഡ൯്റ് തസ്തികയിലും ഒഴിവുണ്ട്. അപേക്ഷകർ ബയോഡേറ്റ foodcraftkly@gmail.com ഇ മെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 11 വൈകിട്ട് അഞ്ചു മണി വരെ. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0484 – 2558385, 9188133492.