കൊല്ലം ജില്ലയിലെ കടയ്ക്കൽ ജംഗ്ഷനിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം. കടയ്ക്കൽ ചന്തമുക്ക് ജംഗ്ഷനിലെ കലുങ്ക് പുനർനിർമ്മാണത്തിനായി പാരിപ്പളളി മടത്തറ ( കടയ്ക്കൽ മുതൽ പാങ്ങലുകാട് വരെ ) റോഡിൽ കടയ്ക്കൽ ചന്തമുക്ക് ജംഗ്ഷൻ മുതൽ സീഡ്‌ഫാം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ജൂലൈ 7 മുതൽ ഒരു മാസത്തേക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തി.
മടത്തറയിൽ നിന്നു കടയ്ക്കലിലേയ്ക്കു വരുന്ന വാഹനങ്ങൾ കടയ്ക്കൽ സീഡ്ഫാം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് അഞ്ചുമുക്ക് വഴി കടയ്ക്കൽ ഠൗണിലേയ്ക്ക് പോകണം. കടയ്ക്കലിൽ നിന്ന് മടത്തറയ്ക്ക് പോകുന്ന വാഹനങ്ങൾ ആൽത്തറമൂട് – ചിങ്ങേലി വഴിയും പോകണം.
