സംസ്ഥാന സ്കൂൾ കലോത്സവം തൃശ്ശൂരിലും കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുക.
കലോത്സവവും കായിക മേളയും ജനുവരിയിൽ നടക്കും. കായിക മേള ‘സ്കൂൾ ഒളിമ്പിക്സ്’ എന്ന പേരിലായിരിക്കും തിരുവനന്തപുരത്തു നടത്തുക. ശാസ്ത്ര മേള പാലക്കാടും സ്പെഷ്യൽ സ്കൂൾ മേള മലപ്പുറത്തും നടക്കും.
2025 ൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂർ ആയിരുന്നു കപ്പടിച്ചത്. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാൽ നൂറ്റാണ്ടിനു ശേഷം തൃശൂർ ചാമ്പ്യന്മാരായത്.
