സംസ്ഥാന സർക്കാർ അംഗീകൃത സ്കൂളികളിൽ ഹിന്ദി അധ്യാപക ട്രെയിനിംഗ് ആയ രണ്ടു വർഷത്തെ റെഗുലർ ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കഷൻ കോഴ്സിന് (D.El.Ed) 2025 - 27 ബാച്ച് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.
50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ , ഹിന്ദി പ്രചാര സഭകയുടെ അംഗീകൃത ഹിന്ദി കോഴ്സുകളോ ഡിഗ്രിയോ വിജയിച്ചവർക്ക് അപേക്ഷിക്കാം. 17 നും 35 നും ഇടക്ക് പ്രായപരിധിയിലുള്ളവരാണ് അപേക്ഷിക്കേണ്ടത്. പട്ടികജാതി , പട്ടികവർഗക്കാർക്കും പിന്നാക്കവിഭാഗക്കാർക്കും സീറ്റ് സംവരണവും ഫീസിളവും ലഭിക്കും.
അവസാനത്തീയതി ജൂലൈ 31 വൈകീട്ട് 5 മണി. പ്രിൻസിപ്പാൾ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ( ജില്ല ) എന്ന വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് : 8547126028, 9446321496, 0473 – 4296496.
